MEO GLOBAL

Nurturing Moral Education

ധാർമിക ബോധമുള്ള പുതുതലമുറയെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ Radio Islam ൻ്റെയും CIER ൻ്റെയും സംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച ഓൺലൈൻ മദ്റസാ സംവിധാനമാണ് MEO GLOBAL. ഭൗതിക വിദ്യാഭ്യാസത്തിൻ്റെ തിരക്കിനിടയിൽ മത വിദ്യാഭ്യാസത്തിന് അവസരം ലഭിക്കാത്തവർ, ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന ഇസ്ലാഹീ മദ്റസാ സംവിധാനം ആഗ്രഹിക്കുന്ന രക്ഷിതാക്കൾ, ഇവർക്കുള്ള സുവർണാവസരമാണ് MEO GLOBAL.
കുട്ടികളുടെ ഇഷ്ടാനുസരണം കളികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ജീവിത സ്പർശിയായ മത വിദ്യാഭ്യാസം നേടാനുള്ള പദ്ധതി.
Meo Global
MEO GLOBAL

Welcome to the world of
knowledge and. learning

ഇസ്‌ലാമിക പ്രബോധന രംഗത്ത് നൂതനവും ആധുനികവുമായ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 2009 ൽ രൂപീകൃതമായ ഇന്ത്യയിലെ ആദ്യത്തെ ഇസ്‌ലാമിക ഓൺലൈൻ റേഡിയോ സംവിധാനമാണ് റേഡിയോ ഇസ്‌ലാം . മതവിജ്ഞാനങ്ങളന്വേഷിക്കുന്നതിനും ശാസ്ത്രീയാടിത്തറകളോടെ മതപരമായ അറിവുകൾ ആർജിക്കാനും സൗകര്യമൊരുക്കുന്ന Radio Islam ഇന്ന് 160 ലധികം രാജ്യങ്ങളിലായി ലക്ഷക്കണക്കിന് ശ്രോതാക്കളാണുള്ളത്.
Meo Global
MEO GLOBAL

Nurturing Moral Education Globally

മത വിദ്യാഭ്യാസ രംഗത്ത് ആധുനിക വിദ്യാഭ്യാസ മന:ശാസ്ത്രവും, ബോധന രീതികളും നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ രണ്ട് പതിറ്റാണ്ട് മുമ്പ് രൂപീകൃതമായ വിദ്യാഭ്യാസ സമിതിയാണ് കൗൺസിൽ ഫോർ ഇസ്ലാമിക് എഡ്യുക്കേഷൻ ആൻ്റ് റിസർച്ച് (ClER). ശിശുകേന്ദ്രീകൃത പാഠപുസ്തകങ്ങൾ തയ്യാറാക്കിയും ജീവിത സ്പർശിയും ശിശു സൗഹൃദമായ അധ്യാപന രീതി നടപ്പിലാക്കിയും മദ്രസകളെ വിദ്യാർത്ഥീ സൗഹൃദമാക്കി മാറ്റിയ CIER മത വിദ്യാഭാസ രംഗത്തെ ആധുനിക നവോത്ഥാന ചരിത്രമാണ്.
കോഴ്‌സ്
കോഴ്‌സ്

സിലബസ്

ശിശു മന:ശാസ്ത്രവും ആധുനിക വിദ്യാഭ്യാസ സമീപനങ്ങളും പ്രയോഗവൽക്കരിച്ച CIER ൻ്റെ സിലബസ്. ശിശു സൗഹാർദവും ശിശു കേന്ദ്രീകൃതവും പ്രവർത്തനാധിഷ്ഠിതവുമായ പാഠ്യ പദ്ധതി.

കരിക്കുലം

ഖുർആൻ പാരായണ നിയമമനുസരിച്ച് പാരായണം ചെയ്യാനുള്ള പരിശീലനം
അറബി ഭാഷ അക്ഷരങ്ങൾ മുതൽ പഠിക്കാനുള്ള അവസരം
ഇസ് ലാമിക വിശ്വാസ മേഖലകൾ പരിചയപ്പെടുക
വ്യക്തി, കുടുംബം, സമൂഹം എന്നിവിടങ്ങളിൽ പാലിക്കേണ്ട സംസ്കാര ബോധനം.
വ്യക്തി ജീവിതത്തിലെ അനുഷ്ഠാന കർമങ്ങളുടെ പരിശീലനം
ഇസ് ലാമിക ചരിത്രത്തിലെ പ്രാഥമിക ധാരണാ രൂപീകരണം

പഠന സംവിധാനം:

1 മുതൽ 7 വരെ ക്ലാസുകൾ
ക്ലാസിൽ പരമാവധി 25 കുട്ടികൾ
ചൊവ്വ, ശനി അല്ലെങ്കിൽ ബുധൻ, ഞായർ ദിവസങ്ങളിൽ ക്ലാസുകളുള്ള രണ്ട് ബാച്ചുകൾ
വിഷയാധിഷ്ഠിത റേഡിയോ ക്ലസ്റ്റർ
വ്യക്തിഗത മെൻ്ററിംഗ്
ലൈവ് ക്ലാസുകൾ, റേഡിയോ ക്ലസ്റ്റർ, Assignments എന്നീ 3 തലങ്ങളിലുള്ള പൂർണമായ ക്ലാസ് സിസ്റ്റം
നിരന്തര മൂല്യനിർണയ സംവിധാനം
വ്യക്തിഗത പിന്തുണാ സംവിധാനം
CIER നടത്തുന്ന പൊതു പരീക്ഷകൾക്കും വിജ്ഞാന പരീക്ഷകൾക്കും പ്രത്യേക പരിശീലനം
ഓൺലൈൻ റഫറൻസ് ലൈബ്രറി
കോഴ്‌സ്
കോഴ്‌സ്

അഡ്മിഷൻ

ഓൺലൈൻ മാധ്യമത്തിലൂടെ ധാർമിക പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ അറിവിൻ്റെയും പ്രായത്തിൻ്റെയും അടിസ്ഥാനത്തിൽ പ്രവേശനം.

പ്രായപരിധി
5 വയസ് മുതൽ 15 വയസ് വരെ

MEO GLOBAL,
CIG Building, RM Road,
Calicut - 673002, Kerala, India
Email: info@meo-global.com
Phone: 7356815922 7559800120

Having trouble? Find the answer to your query here. Don’t hasitate to contact us!

    X